ഏറ്റവും ലാഭകരവും ചിലവ് കുറഞ്ഞതുമായ അഗർബത്തി ബിസിനസ്സ് എങ്ങനെ ആരംഭിക്കാം ?

ഏഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യയിൽ ഏറ്റവും ലാഭകരമായ പരമ്പരാഗത ചെറുകിട ബിസിനസുകളിൽ ഒന്നാണ് അഗർബത്തി ബിസിനസ്. മതപരമായ പല ചടങ്ങുകളിലെ സന്ദർഭങ്ങളിലും ആളുകൾ ചന്ദനത്തിരി ഉപയോഗിക്കുന്നു..

ബിസിനസ് പ്ലാൻ

അഗർബത്തി ഉണ്ടാക്കുന്ന ബിസിനസ്സ് തുടങ്ങുന്നതിൽ ഒരു ബിസിനസ് പ്ലാൻ വളരെ പ്രധാനമാണ്. വിവിധ തരത്തിലുള്ള ഉൽപ്പന്നങ്ങളിൽ നിങ്ങൾ ഏത് തരത്തിലുള്ള അഗർബത്തി ഉണ്ടാക്കുന്നു എന്ന് തീരുമാനിക്കുക. ഇതിനായി നിങ്ങൾ അതിനനുസരിച്ചുള്ള മെഷീനുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്.

സംരംഭം തുടങ്ങുന്നതിനുമുമ്പ് ഒരു ബിസിനസ് പ്ലാൻ തയ്യാറായിരിക്കണം. മെഷീൻ, പ്ലാന്റ് തുടങ്ങിയ സ്ഥിര മൂലധന നിക്ഷേപത്തോടെ ആരംഭ ബജറ്റ് കണക്കുകൂട്ടുകയും മാനുഫാക്ചർ , അസംസ്കൃത വസ്തുക്കൾ, പ്രമോഷണൽ ചെലവ് തുടങ്ങിയ പ്രവർത്തന മൂലധന നിക്ഷേപത്തിലും കണക്കു കൂട്ടണം.

നിങ്ങളുടെ ബിസിനസ്സ് ലക്ഷ്യവും മാർക്കറ്റിംഗ് തന്ത്രവും നിർണ്ണയിക്കുക. വിശദമായ ബിസിനസ്സ് പ്ലാൻ ഉണ്ടാക്കുന്നത് നിങ്ങളുടെ സംരംഭത്തിന്റെ വളർച്ചയ്ക്ക് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഉൽപ്പന്നത്തിന് ആകർഷണീയമായ ഒരു ബ്രാൻഡ് നെയിം കണ്ടെത്തുക.

ബിസിനസ്സ് നിയമപരമാക്കുക

നിയമരീതിയനുസരിച്ച്‌ കമ്പനിയെ നിർണ്ണയിക്കുക അതിനനുസരിച്ച് നിങ്ങളുടെ ബിസിനസ്സ് രജിസ്റ്റർ ചെയ്യുക. നിങ്ങൾക്ക് ഒരു പാർട്ണർഷിപ്പിലോ അല്ലെങ്കിൽ ഒറ്റ ഉടമസ്ഥതയിലോ പ്രവർത്തിക്കാനാകും.

പ്രാദേശിക അധികാരികളുമായി അഗർബത്തി നിർമാണം ആരംഭിക്കുന്നതിനുള്ള ലൈസൻസും പെർമിറ്റും പരിശോധിക്കുക.

അഗർബത്തി ബിസിനസ് ഉണ്ടാക്കുന്നതിനുള്ള മെഷീനുകൾ

നിങ്ങളുടെ ബിസിനസ് പ്ലാൻ അനുസരിച്ച് മെഷിൻസ് തെരഞ്ഞെടുക്കുക. സാധാരണയായി അഗർബത്തി ഉണ്ടാക്കുന്ന രണ്ട് വ്യത്യസ്ത മെഷീൻസ് ഉണ്ട്. ഒന്ന് സെമി ഓട്ടോമാറ്റിക് ആണ്, മറ്റൊന്നു പൂർണ്ണമായും യാന്ത്രികമാണ്. സാധാരണയായി സെമി ഓട്ടോമാറ്റിക് അഗർബത്തി നിർമിക്കുന്ന യന്ത്രങ്ങൾ 30-35 കിലോഗ്രാം ഉത്പാദനവും ഓട്ടോമാറ്റിക് അഗർബത്തി നിർമിക്കുന്ന യന്ത്രങ്ങൾ പ്രതിദിനം 65-70 കിലോഗ്രാം ഉത്പാദിപ്പിക്കുന്നു. സാധാരണയായി നിങ്ങൾക്ക് മഷീനുകളിൽ നിന്ന് മിനിറ്റിന് 150 മുതൽ 180 വരെ ചന്ദനം തിരി ഉൽപ്പാദിപ്പിക്കാം.

അഗർബത്തി വ്യവസായത്തിനുള്ള അസംസ്കൃത വസ്തു

അഗർബത്തിക്ക് പ്രധാന അസംസ്കൃത വസ്തുക്കൾ bamboo sticks and different powder ആണ്. മറ്റു വസ്തുക്കൾ, Charcoal dust, Jigat Powder, Nargis Powder, Wood Incense Powder, Joss Powder and several essential oils എന്നിവയാണ്. സുഗന്ധം അനുസരിച്ച് നിങ്ങൾ ശരിയായ ഫോർമുല തിരഞ്ഞെടുക്കേണ്ടതുണ്ട്. പാക്കേജിംഗിൽ നന്നായി ശ്രദ്ധ വേണം. ഓരോ സുഗന്ധത്തിന്റെ ഫോർമുല അനുസരിച്ചും അതിന്റെതായ രീതിയിൽ ആകർഷകമായ പാക്കേജിങ്ങ് സംവിധാനം അഗർബത്തി നിർമാണത്തിൽ പ്രധാനമാണ്.

പാക്കിങിന് നല്ലൊരു കാർഡ്ബോർഡ് ബോക്സ് ആവശ്യമാണ്. ഏതെങ്കിലും മൊത്ത കടകളിൽ നിന്നോ വിശ്വസനീയമായ വിതരണക്കാരിൽ നിന്നോ അസംസ്കൃത വസ്തുക്കൾ നിങ്ങൾക്ക് ലഭിക്കും.

അഗർബത്തി നിർമാണ വ്യവസായത്തിൽ വിജയിക്കാൻ ഫലപ്രദമായ വിതരണ ശൃംഖല വളരെ പ്രധാനംതന്നെയാണ്. പ്രാദേശിക റീട്ടെയിലർമാരോടും ഡിസ്ട്രിബ്യൂട്ടികളോടും ഒപ്പം നിങ്ങൾ മറ്റു മാർഗങ്ങളിലൂടെയും ഉൽപ്പന്നം നന്നായി പ്രൊമോട്ട് ചെയ്യുക തന്നെ വേണം..

Leave a Reply

Your email address will not be published. Required fields are marked *