എങ്ങനെ ഒരു പ്രൈവറ്റ് ഡിറ്റക്ടിവ് ഏജൻസി സംരംഭം ആരംഭിക്കാം..?

ഈ ദശാബ്ദത്തിനിടയ്ക്ക് ഡിറ്റക്ടീവ് ഏജൻസി അല്ലെങ്കിൽ സ്വകാര്യ ഡിറ്റക്റ്റീവ് ബിസിനസ് എന്നത് രാജ്യത്ത് കൂടുതൽ കൂടി വരുന്നു. ഇതിന്റെ മാര്ക്കറ്റിനെക്കുറിച്ചും അതിന്റെ പ്രതിബദ്ധതയെക്കുറിച്ചും പഠിക്കാതെ നിങ്ങൾക്ക് ഈ ബിസിനസിൽ പ്രവേശിക്കാൻ കഴിയില്ല. ഏതെങ്കിലും സ്വകാര്യ മേഖലയിലെ ഡിറ്റക്റ്റീവ് സെക്ടറിലോ ഇൻറലിജൻസ് വിഭാഗത്തിലോ നിങ്ങൾക്ക് മുൻകൂർ പരിചയം ഉണ്ടെങ്കിൽ ഒരു ഡിറ്റക്റ്റീവ് ഏജൻസി തുടങ്ങാൻ എളുപ്പമായിരിക്കും.

 

ബിസിനസിന്റെ ആവശ്യങ്ങൾ

ഒരു സ്വകാര്യ ഡിറ്റക്ടീവ് ആയിത്തീരാൻ നിങ്ങൾക്ക് യോഗ്യതയുണ്ടായിരിക്കണമെന്ന് കർശനമായ നിയന്ത്രണങ്ങൾ ഒന്നുമില്ല. എന്നാൽ ഒരു പ്രത്യേക മേഖലയിലെ പരിശീലനം നിങ്ങളുടെ പ്രൊഫഷണലിസം എന്നിവയെല്ലാം മാർക്കറ്റിൽ നന്നായി ശ്രദ്ധിക്കപ്പെടും. ലൈസൻസ് പ്രക്രിയ ഓരോ സംസ്ഥാനത്തിന്റെയും രീതിയിൽ വ്യത്യാസ പെട്ടിരിക്കുന്നു. നിരീക്ഷണ കഴിവ് ഷാഡോ ആയിട്ട് പ്രവർത്തിക്കാനുള്ള കഴിവ് എന്നിവയെല്ലാം പരിഗണിച്ചായിരിക്കണം ഓരോ എംപ്ലോയിയെയും നിയമിക്കുന്നത്.

ഈ ബിസിനസ്സ് ഒറ്റയ്ക്ക് മാത്രം നടത്തുന്നത് അസാധ്യമാണ്. നിങ്ങൾക്ക് ഒരു പാർട്ണറും ഉണ്ടായിരിക്കണം. ഇൻഫ്രാസ്ട്രക്ചറിൽ നിങ്ങൾ കൂടുതൽ തുക ചെലവഴിക്കേണ്ടതില്ല. ഒരു സാധാരണ സ്പീഡ് ഇന്റർനെറ്റ് കണക്ഷൻ, നന്നായി സജ്ജീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ, പ്രിന്റർ, മറ്റ് സാധന സാമഗ്രികൾ, ചെറിയ മീറ്റിംഗുകൾ നടത്തുന്നതിന് സൗകര്യമുള്ള ഓഫീസ് സ്പേസ് എന്നിവ മതിയാകും.

ഇതുകൂടാതെ പ്രധാനമായിട്ട് നിങ്ങൾക്ക് ഓഡിയോ അനലിസർ, ബൈനോക്കുലർ, ട്രാക്കിംഗ് ഉപകരണങ്ങൾ, സോഫ്റ്റ്വെയർ, ബഗ് ഡിവൈസുകളും മറ്റും ആവശ്യമാണ്.

മൂലധനം ആവശ്യമാണ്

ഒരു ചെറിയ മുറിയിലോ ഓഫീസ് സ്ഥലമോ വാടകയ്ക്കെടുക്കാൻ മാസം 10,000 മുതൽ 20,000 രൂപ വരെ ആകും. മാസത്തിൽ 10,000 രൂപ (പരമാവധി) ശമ്പളത്തിൽ നിങ്ങൾക്ക് റിസപ്ഷനിസ്റ്റിനെ നിയമിക്കാം. ഒരു സാധാരണ സ്പീഡ് ഇന്റർനെറ്റിന് പ്രതിമാസം 1000 മുതൽ 3000 രൂപ വരെ മാത്രമേ വാടക വരൂ. അങ്ങനെ പ്രവർത്തന മൂലധനം വളരെ കുറവായിരിക്കും ഇത് ആരംഭിക്കാൻ.

വിപണിയുടെ സാധ്യത

ഈ വ്യവസായത്തിലെ ഭീമന്മാർ പറയുന്നത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം മൂന്നുമാസത്തിനുള്ളിൽ അവർക്ക് കൂടുതൽ വരുമാനം നേടിക്കൊടുത്തു. എഫ്എംസിജി കമ്പനികൾ, മാട്രിമോണി സർവീസ് പ്രൊവൈഡർമാർ, സൈബർ ഡിപ്പാർട്ട്മെൻറുകൾ എന്നിവരുടെ വർദ്ധനവാണ് ഇതിൽ കൂടുതലും. രഹസ്യാന്വേഷണമായി പലതും കണ്ടെത്താൻ സ്വകാര്യ ഡിറ്റക്ടീവുകളെ തേടി വരുന്നു. രഹസ്യമായി പല വിവരണങ്ങളും രഹസ്യാന്വേഷണ വിഭാഗം ശേഖരിച് ക്ലൈന്റിനു നൽകുന്നു.

ഒരു വർഷത്തിനുള്ളിൽ 70% വർദ്ധനവ് വിപണിയിൽ ഉണ്ടായിട്ടുണ്ട്. ഈ പരിധി തൊട്ടടുത്ത വർഷങ്ങളിൽ കാണാൻ കഴിയും. 2008 മുതൽ, വിപണിയുടെ ആവശ്യകതയിൽ നിരന്തരമായ വർധനയുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 500% വളർച്ചയാണ് വിപണി കൈവരിച്ചിരിക്കുന്നത്.
ഡിറ്റക്റ്റീവ് ഏജൻസി ബിസിനസ്സിൽ പ്രതികൂലമായ ഒരു കാര്യമാണ് ആവശ്യമായ സ്റ്റാഫുകളെ കണ്ടെത്തുക എന്നത്. അത് പോലെ തന്നെയാണ് നിങ്ങൾക്ക് ഒരു ബിസിനസ് പാർട്ണറെ കണ്ടെത്തുക എന്നതും.

ഇതിലെ ലാഭക്കണക്കുകൾ തികച്ചും വ്യത്യസ്തമാണ്. പ്രതിമാസം എത്ര വരുമാനം ഉണ്ടാക്കും എന്നതിനേക്കാളും ഓരോ പ്രോജെക്ടിനും ഉള്ള സമയം ആയിരിക്കും പ്രധാനമായും നോക്കേണ്ടി വരിക. ക്ലൈന്റുകളെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാകാം പക്ഷെ പ്രവർത്തന മൂലധനത്തിന് മാത്രം ഒരു ക്ലൈന്റിനെ കിട്ടിയാൽ മാത്രം മതിയാകും. അതായത് ബാക്കി ക്ലൈന്റുകളെ കിട്ടുന്നത് എല്ലാം ലാഭം മാത്രമാകും. മാത്രമല്ല അത് നിങ്ങളെ 250% തിരികെ നിക്ഷേപിക്കാനും സഹായിക്കും.

പ്രധാന ടിപ്‌സുകൾ

ചെലവ് കഴിയുന്നതും വെട്ടിക്കുറയ്ക്കുന്നതാണ് നല്ലത്. നിങ്ങളുടെ ഓഫീസ് രൂപകൽപന കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കില്ല. സ്ഥലം ഇതിൽ ഒരു പ്രധാന ഘടകം അല്ല. നിങ്ങളുടെ വീട്ടിൽ ഉള്ള ഒരു ചെറിയ മുറി പോലും അധികമാണ്.

ചെലവ് കുറയ്ക്കാൻ അക്കൗണ്ടിംഗ് ആവശ്യകതകൾക്കായി ഫ്രീലാൻസർമാരെ നിയമിക്കുക.

കോർപ്പറേറ്റ് കമ്പനികൾക്കായി കാത്തിരിക്കുന്നതിനേക്കാൾ നല്ലത് ചെറിയ ക്ലയന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഈ ബിസിനസ്സിന്റെ ഒരു വലിയ തലവേദന ആണ് രേഖകൾ. ഈ പ്രക്രിയയ്ക്കായി ഒരു അസിസ്റ്റന്റ് അല്ലെങ്കിൽ റിസപ്ഷനിസ്റ്റ് നിർബന്ധമായും നിയമിക്കുക.

ഈ മേഖലയിൽ നിന്ന് 30 വർഷത്തെ പരിചയമുള്ള നൂറുകണക്കിന് സ്വകാര്യ ഡിറ്റക്റ്റീവുകളും നിരവധി പ്രധാന സ്ഥാപനങ്ങളുമുണ്ട്. അതിനാൽ മത്സരം വളരെ കഠിനമാണ്.
മാട്രിമോണിയൽ സൈറ്റുകളും പശ്ചാത്തല പരിശോധനയ്ക്കായി ചെറിയ കമ്പനികളും മറ്റ് ചെറിയ സമയ ക്ലയന്റുകളും നിങ്ങളെ സഹായിക്കും.
സാങ്കേതികവിദ്യകൾ ഇപ്പോൾ എല്ലാത്തിനെയും അപ്ഡേറ്റ് ചെയ്യുകയാണ്. നിങ്ങൾ സ്വയം അപ്ഡേറ്റ് ആയില്ലെങ്കിൽ ഫീൽഡ് ഔട്ട് ആവാൻ ചാൻസ് ഉണ്ട്.
നിങ്ങളുടെ സുരക്ഷയ്ക്ക് ലൈസൻസുള്ള ചില ആയുധങ്ങൾ കൈവശം വയ്ക്കേണ്ടതായി വരാം. അതിനുള്ള നിയമ നടപടിക്രമങ്ങൾ പിന്തുടർന്ന് വേണ്ട കാര്യങ്ങൾ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *