ടീച്ചേഴ്‌സിന് സൈഡ് ബിസിനസ്സ് ആയി ആരംഭിക്കാവുന്ന 16 സംരംഭ ആശയങ്ങൾ.!!

ട്യൂട്ടർ

അധ്യാപകർക്ക് ഏറ്റവും ഈസി ആയി ചെയ്യാൻ കഴിയുന്ന ബിസിനെസ്സുകളിൽ ഒന്നാണ് ഇത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും ഒരു വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ഈ സേവനം വാഗ്ദാനം ചെയ്യാവുന്നതാണ്.

ഓൺലൈൻ കോഴ്സുകൾ

ഓൺലൈൻ വഴി നിങ്ങൾ തയ്യാറാക്കിയ പാഠ്യപദ്ധതി സ്റ്റുഡന്റ്സിനു വിൽക്കാൻ നിങ്ങൾക്ക് സാധിക്കും. ഓൺലൈനിൽ നിങ്ങൾക്ക് വ്യക്തമായ അറിവുണ്ടായിരിക്കണം. അല്ലെങ്കിൽ നിങ്ങൾക്ക് ഓൺലൈൻ സെല്ലിങ് മാനേജ് ചെയ്യാൻ ഒരാളെ നിയമിക്കാവുന്നതാണ്.

പാഠ്യപദ്ധതി വിൽപ്പന

ഇതിൽ അധ്യാപകർ ഉണ്ടാക്കിയ പാഠ്യപദ്ധതികൾ ഓൺലൈൻ വഴി മറ്റു അധ്യാപകർക്ക് വിൽക്കുക എന്നതാണ്. ഇതിലൂടെ വർഷം മുഴുവനും പണമുണ്ടാക്കാൻ സാധിക്കുന്നു.

ഗവേഷകൻ

ഒരു ഗവേഷക അധ്യാപകൻ എന്ന നിലയിൽ നിങ്ങൾക്ക് മറ്റ് വ്യവസായങ്ങൾക്കും സംഘടനകൾക്കും ഗവേഷണ സേവനങ്ങൾ നൽകാൻ അവസരങ്ങൾ ഉണ്ട്.

എഡിറ്റർ

ഭാഷ അധ്യാപകനാണെങ്കിൽ രചയിതാക്കൾക്കും, എഡിറ്റർമാർക്കും, ബ്ലോഗർമാർക്കും, ബിസിനസ്സുകൾക്കുമായി പാർട്ട് ടൈം എഡിറ്റിറായി ജോലി ചെയ്യാം.

രചയിതാവ്

അല്ലെങ്കിൽ നിങ്ങൾക്ക് ഒരു പുസ്തകം എഴുതാനുള്ള ആശയം ഉണ്ടെങ്കിൽ സ്‌കൂൾ അവധിക്ക് എഴുതുവാൻ സാധിക്കും. അതിനുശേഷം ഒരു പുസ്തകമായിട്ടോ അല്ലെങ്കിൽ ഇ-ബുക്ക് ആയിട്ടോ നിങ്ങൾക്കത് പ്രസിദ്ധീകരിക്കാൻ കഴിയും.

വിദ്യാഭ്യാസ വെബ്സൈറ്റ്

സാങ്കേതികവിദ്യാ അധ്യാപകർക്ക് നിങ്ങളുടെ സ്വന്തം വെബ്സൈറ്റ് ആരംഭിക്കാനും വിവരങ്ങൾ പങ്കിടാനും അല്ലെങ്കിൽ സന്ദർശകർക്ക് പരസ്പരം ഇടപെടാൻ കഴിയുന്ന ഒരു പരിതസ്ഥിതി ഫോറം നിർമിക്കാനും നിങ്ങൾക്ക് സാധിക്കും.

ബ്ലോഗർ

നിങ്ങൾ ഒരു ബ്ലോഗ് എഴുതുകയാണെങ്കിൽ നിങ്ങളുടെ വൈദഗ്ധ്യങ്ങളോ അനുഭവങ്ങളോ പങ്കിടാം. അതിനുശേഷം പരസ്യം, സ്പോൺസർ പോസ്റ്റുകൾ, അല്ലെങ്കിൽ അഫിലിയേറ്റ് ലിങ്കുകൾ ഉപയോഗിച്ച് നിങ്ങൾക്ക് പണം സമ്പാദിക്കാം.

വിദ്യാഭ്യാസ വീഡിയോകൾ

വിദ്യാഭ്യാസ വിഡിയോകൾ ഉണ്ടാക്കി യൂട്യൂബ് വഴി നിങ്ങൾക്ക് ഒരു സീരീസ് ആരംഭിക്കാം. അല്ലെങ്കിൽ സ്വന്തമായി ഒരു വെബ്സൈറ്റ് ഉപയോഗിച്ച് കൊണ്ടോ ഇത് ആരംഭിക്കാം. പിന്നീട് പരസ്യം നൽകുന്നത് വഴി പണവും സമ്പാദിക്കാം..

ഇ-ലൈബ്രറി

പുസ്തകങ്ങളും മറ്റു വിദ്യാഭ്യാസ വസ്തുക്കളും കൂടി ശേഖരിക്കാനും ഇ-ലൈബ്രറി ഫോർമാറ്റിൽ മറ്റുള്ളവർക്ക് വാഗ്ദാനം നൽകാനും സാധിക്കും.

പരിഭാഷകൻ

ഭാഷകളില് വിദഗ്ദ്ധരായ അധ്യാപകര്ക്ക് പരിഭാഷാ സേവനങ്ങള് നല്കിക്കൊണ്ട് കുറച്ചധിക പണം ഉണ്ടാക്കാം.

കോർപ്പറേറ്റ് പരിശീലനം

കമ്പനികളിലെ ജീവനക്കാർക്ക് നിങ്ങൾക്ക് കൂടുതൽ പ്രത്യേക പരിശീലനം നൽകാൻ കഴിയും. ഉദാഹരണത്തിന്, നിങ്ങൾ കമ്പ്യൂട്ടറുകളിലും ടെക്നോളജികളിലും പ്രത്യേകമായി അറിവുള്ളവരാണെങ്കിൽ ഒരു പ്രത്യേക സോഫ്റ്റ് വെയറിൽ നിങ്ങൾക്ക് പരിശീലനം നൽകാം.

സംഗീത പാഠങ്ങൾ

സംഗീത അധ്യാപകർക്ക് അവധിക്കാലങ്ങളിൽ സംഗീത ഉപകരണങ്ങളിൽ പ്ലേ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സംഗീത പരിശീലനം നൽകാൻ കഴിയും.

നീന്തൽ പരിശീലനം

നീന്തൽ കുളം ലഭ്യമാണ് എങ്കിൽ ശരിയായ അറിവും പരിശീലനവും വച്ച് നിങ്ങൾക്ക് കസ്റ്റമർമാർക്ക് നീന്തൽ പരിശീലനം വാഗ്ദാനം ചെയ്യാനാകും.

ഉപയോഗിച്ച പുസ്തക വിൽപന

പഴയ പുസ്തകങ്ങളുടെ വലിയ ശേഖരങ്ങളെ കൂട്ടിച്ചേർത്തിരിക്കുന്ന അധ്യാപകർക്ക് ഓൺലൈനിലൂടെ ആ പുസ്തകങ്ങൾ വിൽക്കാൻ കഴിയും.

ഫോട്ടോഗ്രാഫർ

കലാപരമായ അഭിരുചികളുള്ള അധ്യാപകർക്കായി കല്യാണത്തിനും മറ്റ് സംഭവങ്ങൾക്കുമായി ഫോട്ടോഗ്രാഫി സേവനങ്ങൾ വാഗ്‌ദാനം ചെയ്യാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *