കാട വളർത്തൽ ; ചെറിയ നിക്ഷേപത്തിൽ കൂടുതൽ ലാഭം നേടാവുന്നൊരു ബിസിനസ്സ്..!!

കാട വളർത്തൽ

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ വേണ്ടത്ര പ്രചാരം നേടാനായിട്ടില്ല. കാടമുട്ടയുടെയും മാംസത്തിന്‍റെയും പോഷകമൂല്യവും ഔഷധമേന്മയും കേരളീയര്‍ ഇനിയും വേണ്ടത്ര ഉള്‍ക്കൊണ്ടിട്ടില്ല എന്ന് തോന്നുന്നു.

‘ആയിരം കോഴിക്ക് അരക്കാട’ എന്ന പ്രയോഗം നാം സാധാരണ കേള്‍ക്കാറുണ്ട്. ഇതില്‍ നിന്ന് തന്നെ കാടയെപ്പറ്റിയും അതിന്‍റെ മേന്മയെ പറ്റിയും പണ്ടുമുതല്‍ക്കെ നമ്മുടെ നമ്മുടെ പൂര്‍വ്വികര്‍ക്ക് അറിവുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.

എന്നാല്‍ ഇണങ്ങാത്ത അടയിരിക്കാത്ത കാട്ടുപക്ഷിയായ കാടയെ വളര്‍ത്തുക എന്നത് പണ്ടുള്ളവര്ക്ക് ‌ പ്രയാസമായിരുന്നിരിക്കണം. ഇതിനൊരു വഴിത്തിരിവുണ്ടാക്കിയത് ജപ്പാൻകാരാണ് . കാട്ടില്‍ ജീവിച്ചിരുന്ന കാടപ്പക്ഷികളെ മെരുക്കി വളർത്ത് പക്ഷിയാക്കി പ്രജനന പ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്തു വ്യാവസായികാടിസ്ഥാനത്തില്‍ ഉദ്പ്പാദിപ്പിക്കുന്നതിനു വഴിയൊരുക്കിയത് ജപ്പാൻകാരാണ്. അതിനാലാണ് നാമിന്നു വളര്‍ത്തുന്ന കാടകള്‍ക്ക് ‘ജാപ്പനീസ് ക്വയില്‍’ എന്ന് പേര് വന്നത്.
ശാസ്ത്ര നാമം ‘കൊട്ടൂര്നിക്സ് കൊട്ടൂര്നിക്സ് ജപ്പോനിക്ക’ (Coturnix Coturnix Japonica)

സവിശേഷതകള്‍.

ഹൃസ്വജീവിതച്ചക്രവും കുറഞ്ഞ തീറ്റച്ചിലവും കാടകള്ടെ സവിശേഷതകളാണ്. 16-18 ദിവസങ്ങള്‍ കൊണ്ട് മുട്ട വിരിയും. ചെറിയ പക്ഷികളായത് കൊണ്ട് വളര്‍ത്താതന്‍ കുറഞ്ഞ സ്ഥലം മതി. ടെറസ്സിലും വീടിന്‍റെ ചായ്പ്പിലും ഇവയെ വളര്‍ത്താം . ഒരു കോഴിക്കാവശ്യമായ സ്ഥലത്ത് എട്ടു കാടകളെ വരെ വളര്‍ത്താം (6-8). ആറാഴ്ച പ്രായമാകുമ്പോള്‍ മുട്ടയിട്ടു തുടങ്ങുന്നു. മാംസത്തിനു വേണ്ടി വളര്‍ത്തുന്നവയെ 5-6 ആഴ്ചകൊണ്ട് വിപണിയിലെത്തിക്കാം. ഒരു കാടയില്‍ നിന്ന് വര്ഷത്തില്‍ 300 ഓളം മുട്ടകള്‍ ലഭിക്കുന്നു. മാംസവും മുട്ടയും ഔഷധഗുനമുള്ളതും പോഷകസമൃദ്ധവുമാണ്. മറ്റു വളര്‍ത്തു പക്ഷികളെ അപേക്ഷിച്ച് രോഗങ്ങള്‍ വിരളമാണ്.
തുടക്കക്കാര്‍ ഒരിക്കലും മുട്ട വിരിയിച്ചു കുഞ്ഞുങ്ങളെ ഉദ്പ്പാദിപ്പിക്കാന്‍ ശ്രമിക്കരൂത്. പകരം കുഞ്ഞുങ്ങളെ വാങ്ങി പരീക്ഷിക്കുക.കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ മൂന്നാഴ്ച പ്രായമായ കുഞ്ഞുങ്ങളെ കിട്ടുന്നിടത്തു നിന്ന് വാങ്ങുക.കാടക്കുഞ്ഞുങ്ങള്‍ ആദ്യ ആഴചകളില്‍ അതിജീവന നിരക്ക് വളരെ കുറവാണ്.

ആയതിനാല്‍ അവയെ വളര്‍ത്തിയെടുക്കുന്നതിന് വളരെശ്രദ്ധയും പരിചരണവും ആവശ്യമാണ്‌. മൂന്നാഴ്ച പ്രായമായ കുഞ്ഞുങ്ങള്‍ ഏകദേശം പക്വത വന്നതും പ്രതിരോധശേഷി കൈവന്നതുമായിരിക്കും. മറ്റൊരു പ്രധാന കാരണം കാടകളെ മൂന്നാഴ്ച പ്രായത്തിലാണ് ലിംഗ നിര്‍ണ്ണയം നടത്താന്‍ കഴിയുക. ആയതിനാല്‍ മൂന്നാഴ്ച പ്രായമായ കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ കൃത്യമായി ആണ്‍ പെണ് ആനുപാതം ഉറപ്പാക്കാം.മറ്റൊരു കാര്യം കൂടി ഗവര്‍മെണ്ടു ഫാമുകളില്‍ ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെയാണ് കൊടുക്കുക. അവയെ വാങ്ങി വളര്‍ത്താന്‍ നല്ല പരിശീലനം ആവശ്യമാണ്‌. ആയതിനാല്‍ അവിടെ നിന്ന് വാങ്ങി വളര്‍ത്തി വില്‍ക്കുന്നവരില്‍ നിന്നോ, നേരിട്ട് കാടമുട്ട വിരിയിച്ചു മൂന്നാഴ്ച വളര്‍ത്തി വില്‍ക്കുന്ന ഫാമുകളില്‍ നിന്നോ കുഞ്ഞുങ്ങളെ വാങ്ങുക.മൂന്നാഴ്ച പ്രായമായ കാടക്കുഞ്ഞുങ്ങള്‍ 24-28 രൂപ നിരക്കിലാണ് ലഭിക്കുന്നത്. ഒരു വര്‍ഷമാണ്‌ മുട്ടക്കായി ഇവയെ ഉപയോഗിക്കുന്നത്. ശേഷം ഇവയെ ഇറച്ചിക്ക് വില്‍ക്കുമ്പോള്‍ ഇതേ വില ലഭിക്കുകയും ചെയ്യുന്നു. ശരിയായി മനസ്സിലാക്കിയ ശേഷം കാട വളര്‍ത്തിത്തുടങ്ങിയാല്‍ നഷ്ടം വരില്ല
Credits Sathy Nair

കാടകൃഷിയുടെ പ്രയോജനങ്ങള്‍

* കുറഞ്ഞ സ്ഥല സൌകര്യം.
* മൂലധനം കുറവ്.
* താരതമ്യേന ആരോഗ്യമുള്ള പക്ഷികള്‍.
* 5 ആഴ്ചയുള്ളപ്പോള്‍ മുതല്‍ വില്‍ക്കാവുന്നതാണ്.
* നേരത്തെ പ്രായപൂര്‍ത്തിയെത്തുന്നു.6-7 ആഴ്ചയുള്ളപ്പോള്‍ മുതല്‍ മുട്ടയിടാന്‍ തുടങ്ങുന്നു.
* മുട്ടയുത്പാദനം കൂടുതല്‍- വര്‍ഷത്തില്‍ 280.
* കോഴിയിറച്ചിയെക്കാള്‍ സ്വാദ്,കൊഴുപ്പ് കുറവ്. കുട്ടികളില്‍ തലച്ചോറ്,ശരീരം വളര്‍ച്ച മെച്ചപ്പെടുത്തും.
* പോഷകമൂല്യത്തില്‍ കോഴിമുട്ടക്കു തുല്യം തന്നെയാണ് കാടമുട്ടയും. ഇവയില്‍ കൊളസ്റററോളും കുറവാണ്.
* കാടമാംസവും മുട്ടയും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകപ്രദമാണ്.

താമസസൗകര്യം

1. ഡീപ്പ് ലിറ്റര്‍ സംവിധാനം. (കിടപ്പാടം)

ഒരു ചതുരശ്ര അടിക്ക് 6 കാടകളെ വളര്‍ത്താം.

2 ആഴ്ച കഴിഞ്ഞാല്‍ കാടകളെ കൂടുകളില്‍ വളര്‍ത്താം.ഇത് ശരീരഭാരം വര്‍ധിപ്പിക്കും.മൃഗങ്ങളുടെ ആക്രമണവും ഒഴിവാക്കാം.

2. കൂട് സംവിധാനം

ഓരോ യൂണിറ്റും 6 അടി നീളവും 1 അടി വീതിയുമുണ്ട്. 6 ചെറുയൂണിറ്റുകളായും വിഭജിച്ചിരിക്കുന്നു.
സ്ഥലം ലാഭിക്കാന്‍ 6 നിരളായി കൂട് ക്രമീകരിക്കാം. ഒരു വരിയില്‍ 4 മുതല്‍ 5 കൂടകള്‍ വരെയാകാം.
കൂടിന്‍റെ അടിഭാഗം ഇളക്കിമാറ്റാവുന്ന തരം തടിപ്പലകകൊണ്ട് ഉറപ്പിക്കണം. ഇവ ഇളക്കി വൃത്തിയാക്കാം, കാഷ്ടം മാറ്റാനും സൌകര്യം.
കൂടുകള്‍ക്കു മുന്നില്‍ ഇടുങ്ങിയ, നീളമുള്ള ഭക്ഷണത്തൊട്ടികള്‍ വയ്ക്കുക. കൂടിനുപിന്നിലായി വെള്ളത്തൊട്ടികളും ക്രമീകരിക്കുക.
വാണിജ്യാടിസ്ഥാനത്തില്‍ മുട്ട ശേഖരിക്കാനെങ്കില്‍ കൂടൊന്നിന് 10-12 പക്ഷികളെ വളര്‍ത്താം.ബ്രീഡിംഗിനുവേണ്ടിയാണെങ്കില്‍ ആണ്‍ / പെണ്‍ കാടകളെ യഥാക്രമം 1:3 എന്ന അനുപാതത്തില്‍ വളര്‍ത്താം.

Leave a Reply

Your email address will not be published. Required fields are marked *