ഏറ്റവും ലാഭകരമായ മിനറൽ വാട്ടർ മാനുഫാക്ചറിംഗ് ബിസിനസ്സ് എങ്ങനെ ആരംഭിക്കാം ?

മിനറൽ വാട്ടർ പ്ലാന്റ് ആരംഭിക്കാൻ താല്പര്യമുണ്ടോ? മിനറൽ വാട്ടർ മാനുഫാക്ചറിംഗ് പ്ലാന്റ് ഇന്ത്യയിലെ ലാഭകരമായ ബിസിനസുകളിൽ ഒന്നാണ്. മിനറൽ വാട്ടർ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള വിശദമായ വിവരങ്ങളാണ് ഈ ലേഖനത്തിൽ ചേർത്തിട്ടുള്ളത്.

മിനറൽ വാട്ടർ മാനുഫാക്ചറിംഗ് പ്ലാന്റ്

2013 ൽ ആകെ മിനറൽ വാട്ടർ മാർക്കറ്റ് 60 ബില്യൺ രൂപ വിലമതിച്ചിരുന്നു. അതിൽ ഏറ്റവും മികച്ച അഞ്ച് കമ്പനികൾ മാർക്കറ്റ് വിഹിതത്തിന്റെ 67 ശതമാനത്തിലായിരുന്നു. 2018 ൽ CAGR മാർക്കറ്റ് വളർച്ച 160 ബില്യൺ ആയി ഉയർന്നിരിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിച്ചതും വരും വർഷങ്ങളിൽ കൂടുതൽ വർദ്ധനവുണ്ടാകുമെന്നുള്ള പ്രതീക്ഷയുമാണ് വളർച്ചയ്ക്ക് കാരണം.

മിനറൽ വാട്ടർ രാജ്യത്തെ അതിവേഗം വളരുന്ന വ്യവസായങ്ങളിൽ ഒന്നാണ്. എന്നിരുന്നാലും രാജ്യത്തെ തെക്കൻ ഭാഗം ഈ വ്യവസായത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. കൂടാതെ ഈ വ്യവസായത്തിന്റെ നാലിലൊന്നിൽ ചെന്നൈ മാത്രം നിക്ഷേപിക്കുന്നു. തമിഴ്നാട് സംസ്ഥാനത്തെ മിനറൽ വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ ഇതിനു വേണ്ടി 370 ഓതറൈസ്‌ഡ്‌ വാട്ടർ സപ്ലൈ യൂണിറ്റുകൾ നിലവിലുണ്ട്.

കഴിഞ്ഞ നാല് വർഷങ്ങളിൽ കുടിവെള്ളം വ്യവസായം വൻതോതിൽ വളർച്ച കൈവരിച്ചിട്ടുണ്ട്. നൂറുകണക്കിന് ചെറുകിട വിതരണക്കാർ മാർക്കറ്റിൽ കൂടുതൽ സാധ്യതകൾ മുന്നിൽ കണ്ടു കൊണ്ട് മുന്നോട്ടു വരുന്നു. മിനറൽ വാട്ടർ ആഭ്യന്തര, വാണിജ്യ ഉപയോഗത്തിന് പുറമെ, ഇന്ത്യൻ റെയിൽവേയിലും ഒരു വലിയ സാധ്യതയുള്ള കമ്പോളമാണ്. പ്രത്യേകിച്ച് 2 ലിറ്റർ മിനറൽ വാട്ടറുകൾ വേനൽക്കാലത്ത് യാത്ര ചെയ്യുന്നവർക്ക് വലിയ ആവശ്യകതയുള്ള ഒന്നാണ്.

മിനറല് വാട്ടര് പ്ലാന്റിനായി ബിസിനസ് രജിസ്ട്രേഷന് & ലൈസന്സ്

ഒരു ചെറുകിട മിനറൽ വാട്ടർ പ്ലാന്റ് സ്ഥാപിക്കാൻ നിങ്ങൾക്ക് ഗവൺമെൻറ് അധികാരികളിൽ നിന്നും ആവശ്യമുള്ള രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാണ്. ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കും രജിസ്‌ട്രേഷൻ നടപടികൾ.

ആവശ്യമുള്ള രെജിസ്ട്രേഷനും ലൈസൻസും താഴെ ചേർത്തിരിക്കുന്നു.

* business registration with ROC
* Trade License from Municipal Authority
* Udyog Aadhaar MSME registration. This is optional.
* Additionally, apply for Factory License
* Food Operator License
* BIS Certification. ISI Specification for packaged drinking water is IS 14543:1998 and for packaged natural mineral water is IS
13428:1998.
* NOC from Pollution Control Board
* Trademark Registration

പ്ലാന്റ് തുടങ്ങാൻ ആവശ്യമായ മെഷിനറികൾ വാങ്ങുമ്പോൾ വളരെ ചിന്തിച്ചു തിരുമാനം എടുക്കേണ്ടതാണ്. ആവശ്യമുള്ള പാക്കേജിങ് , നിക്ഷേപ ശേഷി എന്നിവ മനസ്സിലാക്കി വേണം മെഷിൻ തിരഞ്ഞെടുക്കാൻ.
ഫുൾ ഓട്ടോമാറ്റിക് മിഷീനും സെമി-ഓട്ടോമാറ്റിക് മെഷീനും ലഭ്യമാണ്.

ചില പ്രധാന യന്ത്രസാമഗ്രികളും ഉപകരണങ്ങളും ഇവിടെ കൊടുത്തിരിക്കുന്നു.

Inquiry for machines : https://goo.gl/m5pf1W

Alum. Treatment Tanks
Reverse Osmosis Plant
Chlorination tanks made of S. Steel
Sand filter
Activated Carbon filter
Micron filters
Ultraviolet disinfectant system
Electronic doser for alum
Electronic doser for Chlorine
Ozone Generator
Raw and Purified water collection tanks with motor and accessories
Automatic rinsing filling and capping machine
Shrink wrapping machine for bottle
Miscellaneous tools equipment, pipeline etc.
Laboratory testing and Quality Control, Micro-biological instruments etc.

ഇതിന്റെ മാനുഫാക്ചറിങ് ആറു ഘട്ടങ്ങളിലൂടെയാണ് നടക്കുന്നത്. അവസാന ഘട്ടമായ പാക്കിങ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഡിസൈനിങ്ങിലും മറ്റും കൂടുതൽ ശ്രദ്ധിക്കണം. കൂടാതെ, മിനറൽ വാട്ടർ പ്ലാന്റിൽ ഒരു പ്രധാന ആവശ്യമാണ് വൈദ്യുതി.

പ്രൊമോട്ട് ചെയ്യുന്ന കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യാൻ പാടുള്ളതല്ല. നിങ്ങൾക്ക് ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും പ്രോമോട് ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *